സമൂസ വിൽപ്പനയിൽ നിന്ന് ഐഐടി ക്യാമ്പസിലേക്ക്

boy who made samosas crack IIT

ജോയിന്റ് എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി വബിലിസെട്ടി മോഹൻ അഭ്യാസ് എന്ന 17 കാരൻ. സമൂസ ഉണ്ടാക്കി വിൽക്കലാണ് വബിലിസെട്ടിയുടെ അച്ഛന്റെ തൊഴിൽ. പകൽ മുഴുവൻ സമൂസയുണ്ടാക്കാൻ വബിലിസെട്ടി അമ്മയെ സഹായിക്കും. ബാക്കിവരുന്ന സമയം ഉറക്കമിളച്ച് പഠിച്ച് കരസ്ഥമാക്കിയതാണ് ഈ വിജയം.

ഹൈദരാബാദ് സ്വദേശിയായ വബിലിസെട്ടി ജെഇഇ പരീക്ഷയിൽ കരസ്ഥമാക്കിയത് 64 ആം റാങ്കാണ്. സമൂസയുടെ ഉപ്പും എരുവും നിറഞ്ഞ ലോകത്ത് നിന്ന് ഐഐടി എന്ന മധും നിറഞ്ഞ ലോകത്തേക്ക് ചുവടുവെക്കുകയാണ് വബിലിസെട്ടി ഇനി. ഐഐടി മദ്രാസ് ക്യാമ്പസിലാണ് വബിലിസെട്ടിക്ക് പ്രവേശനം ലഭിച്ചിരിക്കുന്നത്.

boy who made samosas crack IIT

ജെഇഇ പരീക്ഷയിൽ മാത്രമല്ല ആന്ധ്രാ പ്രദേശ് എഞ്ചിനിയറിങ്ങ് അഗ്രികൾച്ചറൽ ആന്റ് മെഡിക്കൽ കോമൺ എൻട്രൻസ് ടെസ്റ്റിലും, തെലുങ്കാന സ്‌റ്റേറ്റ് എഞ്ചിനിയറിങ്ങ് അഗ്രികൾച്ചറൽ ആന്റ് മെഡിക്കൽ കോമൺ എൻട്രൻസ് ടെസ്റ്റിലും മികച്ച റാങ്ക് നേടിയിട്ടുണ്ട് വബിലിസെട്ടി.

വാർഷിക വരുമാനം വെറും ഒരു ലക്ഷം പോലുമില്ലാത്ത ഈ കുടുംബം എന്നാൽ മക്കളുടെ പഠന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലായിരുന്നു. തങ്ങളുടെ മക്കൾക്ക് നല്ല ജീവിതാന്തരീക്ഷവും പഠനാന്തരീക്ഷവും ഉണ്ടാകണമെന്ന് ആശിച്ച് തന്നെയാണ് 13 വർഷങ്ങൾക്ക് മുമ്പ് വബിലിസെട്ടിയുടെ കുടുംബം ഹൈദ്രാബാദിലേക്ക് കുടിയേറിയത്.

boy who made samosas crack IIT

ഒരു ശാസ്ത്രജ്ഞനാകണം എന്നാണ് വബിലിസെട്ടിയുടെ ആഗ്രഹം. അതും അബ്ദുൽ കലാമിനെ പോലൊരു ശാസ്ത്രജ്ഞൻ. താൻ സ്വന്തമായി സമ്പാദിക്കുന്ന കാലം സ്വപ്‌നം കണ്ടുതുടങ്ങി ഈ ചെറുപ്പക്കാരൻ ഇപ്പോൾ. തനിക്ക് ജോലി ലഭിച്ചിട്ട് വേണം തന്റെ മതാപിതാക്കൾക്ക് വിശ്രമിക്കാൻ എന്നും ഈ ചെറുപ്പക്കാരൻ പറയുന്നു.

 

boy who made samosas crack IIT

NO COMMENTS