ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ബിഎസ്എഫ് റിട്ടയേഡ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

bsf official raped woman

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ബി.എസ്.എഫ് റിട്ട. ഉദ്യോഗസ്ഥൻ ആലപ്പുഴ അവലൂക്കുന്ന് പുതുമ്പള്ളിൽ വീട്ടിൽ ഷാജി തോമസിനെ (51) പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. 2014 ജൂലൈയിലാണ് യുവതിയെ പീഡിപ്പിച്ചത്. കശ്മീരിലെ ലോഡ്ജിൽവെച്ചായിരുന്നു പീഡനം.

യുവതിയെ വശീകരിച്ച് കശ്മീരിൽ എത്തിക്കുകയായിരുന്നുവെന്നാണ് പരാതി. നാട്ടിലെത്തിയ യുവതി തിരുവല്ല പൊലീസിൽ പരാതി നൽകി. ബി.എസ്.എഫ് ഉദ്യോഗസ്ഥനാണെന്നതല്ലാതെ കൂടുതൽ വിവരങ്ങൾ യുവതിക്ക് ഷാജിയെപ്പറ്റി അറിയില്ലായിരുന്നു. പൊലീസ് ബി.എസ്.എഫിലേക്ക് കത്ത് അയച്ചെങ്കിലും പ്രയോജനമുണ്ടായില്ല. പിന്നീട് ഇയാളുടെ പെൻഷൻ അക്കൗണ്ട് വിവരങ്ങൾ കണ്ടെത്തി. എ.ടി.എമ്മിലെ കാമറയിൽ പതിഞ്ഞ ഇയാളുടെ ചിത്രം യുവതിയെ കാണിച്ച് പൊലീസ് ഉറപ്പുവരുത്തി.

 

bsf official raped woman

NO COMMENTS