മധ്യ പ്രദേശില്‍ മൂന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു

suicide

മധ്യപ്രദേശില്‍ മൂന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. 24മണിക്കൂറുകളുടെ ഇടവേളയിലാണ് മൂന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. മധ്യപ്രദേശിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മണ്ഡലത്തില്‍ ഇന്നലെ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ വിധിഷയിലും ഹോഷംഗാബാദിലും ഓരോ കര്‍ഷകര്‍ വീതം ആത്മഹത്യ ചെയ്യുകയായിരുന്നു. കടക്കെണിയാണ് ആത്മഹത്യയ്ക്ക കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.

അതേസമയം ആറു കർഷകർ പൊലീസ് നടപടിയിൽ മരിച്ച മൻഡ്സോറിൽ നാളെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സന്ദർശനം നടത്തും.

NO COMMENTS