സർക്കാർ ജീവനക്കാരിയെ സഹപ്രവർത്തകൻ ക്രൂരമായി ചവിട്ടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

സർക്കാർ ജീവനക്കാരിയെ ഓഫീസിനകത്ത് വെച്ച് ജീവനക്കാരൻ ആഞ്ഞു ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്ത്. കർണാടകയിലെ റെയ്ച്ചൂരിലാണ് സംഭവം. ഓഫീസിൽ വൈകിയെത്തിയ ജീവനക്കാരിയുമായി സഹപ്രവർത്തകൻ വഴക്കിടുകയും അവരെ ചവിട്ടുകയുമായിരുന്നു. ശനിയാഴ്ചയാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയെത്തുടർന്ന് ജീവനക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു.

സിദ്ധാനൂർ സിറ്റി മുൻസിപ്പൽ കൗൺസിൽ സി.സി ടിവിയിൽ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ ന്യൂസ് ഏജൻസിയായ എ.എൻ.ഐ പുറത്തുവിടുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഓഫീസിൽ മർദ്ദനത്തിനിരയായ നസ്രീനും കരാർ ജീവനക്കാരനായ ശരണപ്പയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. റമദാൻ നോമ്പ് എടുക്കുന്നതിനാൽ നസ്രീൻ അൽപ്പം വൈകിയാണ് ഓഫീസിൽ എത്തിയത്. ഇത് ചോദ്യം ചെയ്ത ശരണപ്പയുമായി വാക്കേറ്റമുണ്ടാകുകയും രോക്ഷാകുലനായ ശരണപ്പ നസ്രീനെ ചവിട്ടുകയുമായിരുന്നു.

govt employee kicks women colleague video

NO COMMENTS