ശല്യക്കാരായ വ്യവഹാരികളുടെ നിയന്ത്രണം; കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിലപാടറിയിക്കണമെന്ന് ഹൈക്കോടതി

highcourt highcourt a hc on business

ശല്യക്കാരായ വ്യവഹാരികളുടെ നിയന്ത്രണം സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിലപാടറിയിക്കണമെന്ന് ഹൈക്കോടതി .
കേന്ദ്രവും സംസ്ഥാനവും പാസാക്കിയ നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ടോ
എന്ന് നിയമ വകുപ്പുകൾ അറിയിക്കണം. ശല്യക്കാരായ വ്യവഹാരികളെ നിയന്ത്രിക്കാൻ ചട്ടങ്ങൾ ഉണ്ടാക്കാൻ ഹൈകോടതിയുടെ മുൻ ഉത്തരവുണ്ട്.
ഈ ഉത്തരവു പ്രകാരം ചട്ടങ്ങൾ രൂപീകരിച്ചിട്ടുണ്ടോ എന്ന് ഹൈക്കോടതി
രജിസ്ട്രാറും അറിയിക്കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

ശല്യക്കാരായ വ്യവഹാരികളെ നിയന്ത്രിക്കാൻ സംസ്ഥാനത്ത് പൊതു നിയമം ഇല്ലെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റീസ് പി. ഉബൈദിന്റ ഉത്തരവ്പൊതു പ്രവർത്തകനായ പായിച്ചിറ നവാസ് മന്ത്രിമാരടക്കം ഉന്നതർക്കെതിരെ നിരന്തരം പരാതി നൽകുന്നുണ്ടെന്ന് കണ്ടെത്തിയ കോടതി നവാസ് നൽകിയിട്ടുള്ള കേസുകളെക്കുറിച്ച് അറിയിക്കാൻ ഹൈക്കോടതി രജിസ്ടാറെ ചുമതലപ്പെടുത്തിയിരുന്നു  നവാസ് കോടതികളിലും വിജിലൻസ് ഡയറക്ട്രേറ്റിലുമായി 52 പരാതികൾ നൽകിയിട്ടുണ്ടെന്നും രജിസ്ട്രാർ അറിയിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിശദീകരണം ലഭിച്ച ശേഷം കേസ് കോടതി പരിഗണിക്കും.

NO COMMENTS