ട്രംപിന്റെ പിറന്നാൾ ആഘോഷിക്കാൻ ‘രാജ് തിലക്’ ചടങ്ങുമായി ഹിന്ദു സേന

ട്രംപിന്റെ പിറന്നാൾ ആഘോഷിക്കാൻ രാജ് തിലക് ചടങ്ങ് സംഘടിപ്പിക്കാനൊരുങ്ങി ഹിന്ദു സേന. ‘മനുഷ്യത്വത്തിന്റെ രക്ഷകൻ’ എന്നാണ് ഇവർ ട്രംപിനെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വർഷവും ഇവർ ട്രംപിന്റെ പിറന്നാൾ ആഘോഷിച്ചിരുന്നു. നാളെ 71 വയസ്സ് തികയുകയാണ് യുഎസ് പ്രസിഡന്റായ ഡോണാൾഡ് ട്രംപിന്.

ജന്തർ മന്ദറിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ട്രംപിന്റെ ചെറുപ്പകാലം ആസ്പദമാക്കി ഒരുക്കിയ ഫോട്ടോ എക്‌സിബിഷനും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിക്കും. ചടങ്ങിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ ഹിന്ദു സേന പ്രചരിപ്പിക്കുന്നുണ്ട്.

hindu sena celebrates trump birthday

hindu sena celebrates trump birthday

NO COMMENTS