ലങ്കയെ തകര്‍ത്ത് പാക്കിസ്ഥാന്‍ സെമിയില്‍

Pakistan

ശ്രീലങ്കയെ തോല്‍പിച്ച്  പാകിസ്​താൻ ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി സെ​മി​ഫൈ​ന​ലി​ൽ കടന്നു. ശ്രീലങ്കയെ മൂന്നു വിക്കറ്റിന്​ തോൽപിച്ചാണ്​ പാകിസ്​താൻ അവസാന നാലിലെത്തിയത്​. ബുധനാഴ്​ച നടക്കുന്ന ആദ്യ സെമിയിൽ ഇംഗ്ലണ്ട്​ പാകിസ്​താനെയും വ്യാഴാഴ്​ച രണ്ടാം സെമിയിൽ ഇന്ത്യ ബംഗ്ലാദേശിനെയും നേരിടും. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ശ്രീ​ല​ങ്ക​യെ 49.2 ഒാ​വ​റി​ൽ 236 റ​ൺ​സി​ലൊ​തു​ക്കി​യ പാ​കി​സ്​​താ​ൻ 31 പന്ത്​ ബാക്കിയിരിക്കെ ഏഴു വിക്കറ്റ്​ നഷ്​ടത്തിൽ 237റണ്‍സ് എടുത്തു.

NO COMMENTS