കണ്ണ് തുറപ്പിക്കും ‘ഇമ’

പ്രതാപ് പോത്തനും മേനകയും പ്രധാന വേഷങ്ങളിലെത്തുന്ന ഹ്രസ്വചിത്രം ‘ഇമ’ അവതരണ മികവുകൊണ്ട് ശ്രദ്ധേയമാകുന്നു. പൂര്‍ണ്ണ അന്ധയായ ഭാര്യയുടേയും, കണ്ണട പൊട്ടിയത് കൊണ്ട് മാത്രം കാഴ്ച മങ്ങിയ ഭര്‍ത്താവിന്റേയും ജീവിതത്തിലെ കുറച്ച് മണിക്കൂറുകളാണ് ചിത്രത്തിന്റെ കഥ.ഭാര്യാഭര്‍ത്തൃ ബന്ധത്തിന്റെ ഊഷ്മളത അതേ ആഴത്തില്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് പകര്‍ത്താന്‍ ഈ ഹ്രസ്വചിത്രത്തിനാകുന്നുണ്ട്. ലൈജു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ കഥയും ലൈജുവിന്റെതാണ്. ദീപക് ഡി മേനോന്റെയാണ് ക്യാമറ. വീഡിയോ കാണാം.

Subscribe to watch more

NO COMMENTS