മധ്യപ്രദേശിൽ കർഷകരെ വെടിവെച്ച പൊലീസുകാർക്കെതിരെ കേസില്ല

madhya pradesh police firing

മധ്യപ്രദേശിലെ മന്ത്‌സൗറിൽ കാർഷിക സമരത്തിനിടെ വെടിവെപ്പ് നടത്തിയ പൊലീസുകാർക്കെതിരെ ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ല. കർഷക പ്രതിഷേധത്തിലേക്ക് പൊലീസ് നടത്തിയ വെടിവെപ്പിൽ ആറു കർഷകർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പൊലീസ് വെടിവെപ്പിൽ റിട്ടയേർഡ് ജഡ്ജി എ.കെ ജെയിനിന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക മാത്രമാണ് സർക്കാർ ചെയ്തിട്ടുള്ളത്.

 

madhya pradesh police firing

NO COMMENTS