അടിവസ്ത്രമിട്ട് വന്നാല്‍ പുരുഷനും സ്ത്രീകളും തുല്യരാണെന്ന് തെളിയിക്കാമെന്ന് അതിഥി, ഇരുത്തിപ്പൊരിച്ച് വാര്‍ത്താ അവതാരക

ലിംഗ സമത്വ ചര്‍ച്ചയില്‍ വാര്‍ത്താവതാരകയെ ബിക്കിനി ഇട്ട് ചര്‍ച്ച അവതരിപ്പിക്കാന്‍ വെല്ലുവിളിച്ച് മതപുരോഹിതന്‍. ദംഗല്‍ നായിക ഫാത്തിമ സന ഷെയ്ക്ക് ബിക്കിനി ഇട്ട് റംസാന്‍ മാസത്തില്‍ ഫോട്ടോ നവധാരാ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തെ അടിസ്ഥാനപ്പെടുത്തി ചര്‍ച്ച പുരോഗമിക്കവെയാണ് അതിഥിയായി എത്തിയ മതനേതാവ് മൗലാന അബ്ബാസ് വാര്‍ത്താ അവതാരക ഫായെ ഡി സൂസയെ വെല്ലുവിളിച്ചത്. മിറര്‍ നൗ ചാനലിലായിരുന്നു സംഭവം.
അടിവസ്ത്രം എന്ന് കേട്ടാല്‍ ഞാനടക്കമുള്ള സ്ത്രീകളെ പ്രകോപിപ്പിക്കാനാണ് ശ്രമമെങ്കില്‍ അത് തെറ്റിപ്പോയെന്നും, നിങ്ങളെ പോലുള്ളവരെ ഞാന്‍ മുമ്പേ കണ്ടിട്ടുണ്ടെന്നുമെന്നും പറഞ്ഞാണ് ഫായെ മറുപടി പറഞ്ഞ് തുടങ്ങിയത്. നിങ്ങളെ ഉപയോഗിച്ച ഭാഷ വളരെ മോശമാണെന്നും, ഇത്തരം മോശം ഭാഷയില്‍ സംസാരിക്കുമ്പോള്‍ അടുക്കളയിലേക്ക് ഓടി പോകുന്നവരല്ല സ്ത്രീകളെന്നും ഫായെ തുറന്നടിക്കുന്നു. ഫായെയുടെ ഈ മറുപടി സോഷ്യല്‍ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. വീഡിയോ കാണാം

NO COMMENTS