നഴ്സുമാര്‍ വീണ്ടും സമര മുഖത്തേക്ക്

strike

സം​സ്​​ഥാ​ന​ത്തെ  സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ന​ഴ്സു​മാ​ർ വീ​ണ്ടും  സ​മ​ര​ത്തി​ലേ​ക്ക്.
ശ​മ്പ​ള പ​രി​ഷ്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടാണ് സമരം.  ജൂ​ൺ 15 മു​തല്‍ സ​മ​രം ആ​രം​ഭി​ക്കും. 18 മു​ത​ൽ ആ​ശു​പ​ത്രി​ക​ൾ ബ​ഹി​ഷ്ക​രി​ക്കാ​നാ​ണ് സ്വ​കാ​ര്യ ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന തീ​രു​മാ​നം.

2013ൽ ​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ർ ന​ട​ത്തി​യ സ​മ​ര​ത്തെ  തു​ട​ർ​ന്ന് 2016 മു​ത​ൽ ശ​മ്പ​ള വ​ർ​ധ​ന ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. ഈ ഉറപ്പ് പാലിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് നഴ്സുമാര്‍ വീണ്ടും സമരത്തിന് ഒരുങ്ങുന്നത്.  ജ​ന​റ​ൽ ന​ഴ്സി​ങ്​ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് 8750 രൂ​പ​യും ബി.​എ​സ്​​സി ന​ഴ്സു​മാ​ർ​ക്ക് 9250 രൂ​പ​യും മി​നി​മം ശ​മ്പ​ളം ന​ൽ​കാ​നാ​യി​രു​ന്നു ധാ​ര​ണ.  2016 മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ശ​മ്പ​ള വ​ർ​ധ​നവും ഉറപ്പ് നല്‍കിയിരുന്നു. എ​ന്നാ​ൽ ഉ​റ​പ്പ് പാ​ലി​ക്ക​പ്പെ​ട്ടി​ല്ല.

NO COMMENTS