സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ ട്രോളിങ്ങ് നിരോധനം

trolling ban from tomorrow onwards

സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. 45 ദിവസത്തേക്കാണ് നിരോധനം. യന്ത്രവത്കൃത ബോട്ടുകൾ നാളെ അർധരാത്രിക്കുള്ളിൽ തീരത്ത് അടുപ്പിക്കണമെന്ന് ഫിഷറീസ് വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

ട്രോളിങ് നിരോധനം കേരളത്തിലെ ഒരു ലക്ഷത്തിലധികം തൊഴിലാളികളെ നിരോധനം നേരിട്ട് ബാധിക്കും. അനുബന്ധ വ്യവസായങ്ങളിലെ തൊഴിലാളികളെ കൂടി കൂട്ടിച്ചേർത്താൽ നിരോധനം ബാധിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷം കടക്കും. മത്സ്യത്തൊഴിലാളികളുടെ ദാരിദ്ര്യം അകറ്റാൻ സർക്കാർ സൗജന്യറേഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്.നിരോധനമായി ബന്ധപ്പെട്ട് നാളെ ഉച്ചമുതൽ തീരദേശ പൊലീസിന്റെ പ്രത്യേക പെട്രോളിങ്ങും ആരംഭിക്കും.

NO COMMENTS