കേസന്വേഷണത്തിൽ പ്രതികാര ബുദ്ധിയില്ല: വിജിലൻസ്

vigilance

കേസന്വേഷണത്തിൽ വിജിലൻസിന് പ്രതികാര ബുദ്ധിയില്ലെന്ന് വിജിലൻസ് . ബന്ധുനിയമനക്കേസിലും ശങ്കർ റെഡ്ഡിയുടെ സ്ഥാനക്കയറ്റത്തിലും രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടില്ല. അഴിമതി നിരോധന നിയമപ്രകാരം കുറ്റം നിലനിൽക്കാത്തതിനാൽ രണ്ട് കേസിലും
തുടർനടപടികൾ ഇല്ലന്നും വിജിലൻസ് കോടതിയെ അറിയിച്ചു. ശങ്കർ റെഡ്ഡിയുടെ സ്ഥാനക്കയറ്റം മന്ത്രിസഭാ തീരുമാനമാണെങ്കിലും മുതിർന്ന ഉദ്യോഗസ്ഥരെ മറികടന്നതിൽ അഴിമതി ഉണ്ടെന്ന നിലപാട് വിജിലൻസ് ആവർത്തിച്ചു.
കേസന്വേഷണത്തിൽ വിജിലൻസ് ക്രിമിനൽ നടപടിക്രമം അവഗണിക്കുന്നുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.ഓരോ ഉദ്യോഗസ്ഥരും അവരവരുടേതായ നിയമം ഉണ്ടാക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. പരാതിയിലെ പരിശോധനയും കേസന്വേഷണവും രണ്ടും രണ്ടാണെന്നും ആരോപണത്തിൽ കഴമ്പില്ലെങ്കിൽ പരാതിയിൽ തീർപ്പുണ്ടാക്കണമെന്നും കോടതി നിർദേശിച്ചു

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE