തിരുവനന്തപുരത്തെ പുതിയ ബിജെപി ആസ്ഥാനത്ത് മുഖ്യമന്ത്രി ഓഫീസും

bjp BJP medical bribery case NRI seat instead of bribe fake receipt

തമ്പാനൂരിലെ അരിസ്റ്റോ ജംഗ്ഷനിൽ പണികഴിക്കാൻ പോകുന്ന ബിജെപിയുടെ ആസ്ഥാനമന്ദിരത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആണ് ഒരാഴ്ച മുമ്പ് കെട്ടിടത്തിന് തറക്കല്ലിട്ടത്. അരിസ്റ്റോ ജംഗ്ഷനിലെ ആസ്ഥാന മന്ദിരമായ മാരാർജി സ്മൃതിഭവൻ പൊളിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

കേരളത്തിൽ അധികാരം പിടിച്ചെടുക്കണമെന്ന ആഗ്രഹമാണ് പ്ലാനിലെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിഫലിപ്പിക്കുന്നത്. ഏഴ് നിലയുള്ള കെട്ടിടത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസുകൂടി പണിയുന്നത്. പാർട്ടി ആസ്ഥാനത്തെത്തുമ്പോൾ മുഖ്യമന്ത്രിയ്ക്ക് വിശ്രമിക്കാനും ചർച്ച നടത്താനുമാണ് ഓഫീസ് പണിയുന്നത്.

NO COMMENTS