ആഴക്കടൽ മത്സ്യക്കൊള്ള; അന്വേഷിണം വേണമെന്ന് ഹൈക്കോടതി

deep sea fishes

ആഴക്കടൽ മത്സ്യക്കൊള്ള കേന്ദ്ര കൃഷിമന്ത്രാലയം അന്വേഷിക്കണമെന്ന് ഹൈക്കോടതി. അന്വേഷത്തത്തിന് പ്രഗത്ഭർ അടങ്ങുന്ന സമിതി രൂപീകരിക്കണം. വിദേശ ട്രോളറുകളുടെ മത്സ്യക്കൊള്ള അന്വേഷിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

അന്വേഷണത്തിന് പ്രഗത്ഭർ അടങ്ങുന്ന സമിതി രൂപീകരിച്ച് ഉടൻ റിപ്പോർട്ട് നൽകണമെന്നും മത്സ്യക്കൊള്ള തടയുന്നതിന് പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിക്കണമെന്നും ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. ആഴക്കടൽ മത്സ്യത്തൊള്ള സംബന്ധിച്ച് സി ബി ഐ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട് കൂടി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

NO COMMENTS