കർഷകർക്ക് മൂന്നുലക്ഷം രൂപ വരെ വായ്പ

0
37
farmers.1

കർഷകർക്ക് മൂന്ന് ലക്ഷം രൂപ വരെ വായ്പ ഇളവ് നൽകുന്ന പദ്ധതി തുടരും. മൂന്ന് ലക്ഷം രൂപവരെ നാലു ശതമാനം പലിശയ്ക്ക് കാർഷികവായ്പ നൽകുന്ന പദ്ധതി ഈ സാമ്പത്തികവർഷവും തുടരും. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്കാണ് ഇളവ് നൽകുന്നത്. കേന്ദ്രസർക്കാരിന്റെ 2017-18 വർഷത്തെ പലിശയിളവ് പദ്ധതികൾ, പ്രധാനമന്ത്രി അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചു.

സബ്‌സിഡി പലിശയിനത്തിൽ 20,339 കോടിരൂപയാണ് കേന്ദ്രസർക്കാർ ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. ഏഴു ശതമാനം പലിശ നിരക്കിലാണ് മൂന്നു ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല വായ്പകൾ നൽകുക.

NO COMMENTS