ഫിഫ അണ്ടർ 17 ലോക കപ്പിന് കൊച്ചി ഒരുങ്ങി

fifa

ഒക്ടോബറിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോക കപ്പ് ഫുട്‌ബോൾ വേദിയായ കൊച്ചിയിൽ ഒരുക്കങ്ങൾ പൂർത്തിയാവുന്നു. സ്റ്റേഡിയത്തിന്റെ ബാഹ്യമായ സൗന്ദര്യവൽക്കരണം, സിവിൽ പ്രവൃത്തികൾ, സുരക്ഷാ ക്രമീകരണങ്ങൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവ സംബന്ധിച്ചുളള പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് യോഗം ചേർന്നു.

2017 ഒക്ടോബർ 6 മുതൽ 28 വരെയാണ് ലോകകപ്പ് നടക്കുക. കൊച്ചിയടക്കം ആറു വേദികളിലായാണ് മത്സരം. 2017 ജൂലൈ 7ന് ടീമുകളും ഗ്രൂപ്പുകളും നിശ്ചയിക്കാനുള്ള തെരഞ്ഞെടുപ്പ് നടത്താനും ധാരണയായി. കൊച്ചിക്ക് പുറമെ ഗോവ, ഡൽഹി, കൊൽക്കത്ത, മുംബൈ, ഗുവാഹത്തി എന്നിവയും ലോകകപ്പിന് വേദിയാകും.

NO COMMENTS