ലോകത്തെ ഏറ്റവും സമ്പന്നരായ സെലിബ്രിട്ടികളുടെ പട്ടിക പുറത്ത്; ഒന്നാം സ്ഥാനം ഷോൺ കോമ്പ്‌സിന്; ഷാറുഖ് ഖാൻ 65 ആം സ്ഥാനത്ത്

ലോകത്തെ ഏറ്റവും സമ്പന്നരായ സെലിബ്രിട്ടികളുടെ  ഈ വർഷത്തെ പട്ടിക പുറത്ത് വിട്ട് ഫോബ്‌സ്. ഇത്തവണ അന്താരാഷ്ട്ര താരങ്ങൾക്ക് പുറമേ മൂന്ന് ബോളിവുഡ് താരങ്ങളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

forbes richest 2017 list

ഷാറുഖ് ഖാനാണ് ഇന്ത്യൻ താരങ്ങളിൽ ഒന്നാമൻ. 65 ആം സ്ഥാനത്താണ് കിങ്ങ് ഖാൻ. 245 കോടിയാണ് ഷാറുഖ് ഖാന്റെ ആസ്തി. ബോളിവുഡിന്റെ മസിൽ മന്നൻ സൽമാൻ ഖാനാണ് 71 ആം സ്ഥാനം. 238 കോടിയാണ് സൽമാൻ ഖാന്റെ ആസ്തി. മൂന്നാം സ്ഥാനം നേടിയിരിക്കുന്നത് അക്ഷയ് കുമാറാണ്. 230 കോടിയാണ് താരത്തിന്റെ ആസ്തി.

forbes richest 2017 list

പട്ടികയിൽ ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത് അമേരിക്കൻ റാപ്പർ ഷോൺ കോമ്പ്‌സിനാണ്. ഏകദേശം 836 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. കഴിഞ്ഞ വർഷം 22 ആം സ്ഥാനമായിരുന്നു ഷോണിന്.

forbes richest 2017 list

രണ്ടാം സ്ഥാനം ലഭിച്ചിരിക്കുന്ന് പോപ് ഗായിക ബിയോൺസിനാണ്. 675 കോടിയാണ് താരത്തിന്റെ ആസതി. ലോകത്തെ ഏറ്റവും സമ്പന്നയായ വനിതയും കൂടിയാണ് ബിയോൺസ്.

forbes richest 2017 list

ഏറ്റവും ധനികയായ എഴുത്തുകാരിയായി ഹാരി പോട്ടറിന്റെ രചയിതാവ് ജെകെ റൗളിങ്ങും, ഏറ്റവും സമ്പന്നനായ സ്‌പോർട്‌സ് താരമായി ക്രിസ്റ്റിയാനോ റൊണാൾഡോവിനേയും തെരഞ്ഞെടുത്തു. ഏറ്റവും സമ്പന്നനായ അഭിനേതാവ് മാർക് വാൽബർഗാണ്.

forbes richest 2017 list

അന്താരാഷ്ട്ര മാഗസിനായ ഫോബ്‌സ് എല്ലാ വർഷവും ലോകത്തെ ഏറ്റവും സമ്പന്നരായ 100 പേരുടെ പട്ടിക പുറത്തുവിടാറുണ്ട്.

 

forbes richest 2017 list

NO COMMENTS