വിജിലന്‍സിന് കീഴില്‍ സൈബര്‍ സെല്ലും ഫോറന്‍സിക് ലാബും വരുന്നു

vigilance raid

വി​ജി​ല​ൻ​സി​െൻറ കീ​ഴി​ൽ സൈബര്‍ സെല്ലുകള്‍ ആരംഭിക്കാന്‍ തീരുമാനം. നിലവില്‍  സൈബര്‍ സംബന്ധിയായ കേസിന്റെ ആവശ്യങ്ങള്‍ക്കായി വിജിലന്‍സ് പോലീസിനെയാണ് ആശ്രയിക്കുന്നത്. ഇതിലുണ്ടാകുന്ന കാലതാമസം മറികടക്കനാണ് ഈ നീക്കം.  തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി , കോ​ഴി​ക്കോ​ട് എ​ന്നി​വ​ട​ങ്ങ​ളി​ൽ സൈ​ബ​ർ സെ​ല്ലു​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ്​ തീ​രു​മാ​നം.

പ്ര​തി​ക​ളു​ടെ​യോ പ്ര​തി​ക​ൾ എ​ന്നു സം​ശ​യി​ക്കു​ന്ന​വ​രു​ടെ​യോ ഫോ​ൺ വി​ളി​ക​ളു​ടെ​യും ഇ​വ​രു​ടെ ക​മ്പ്യൂ​ട്ട​റു​ക​ളി​ലെ​യും വി​ശ​ദാം​ശ​ങ്ങ​ൾ  പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​കും ഈ സെ​ല്ലു​ക​ളു​ടെ സേ​വ​നം പ്രയോജനപ്പെടുത്തും.  വി​ജി​ല​ൻ​സി​ന്​ കീ​ഴി​ൽ ഫോ​റ​ൻ​സി​ക് ലാ​ബ് യൂ​നി​റ്റ് ആ​രം​ഭി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ​ഡ​യ​റ​ക്ട​ർ  ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.  നി​ല​വി​ൽ പൊ​ലീ​സി​െൻറ ​േഫാ​റ​ൻ​സി​ക്​ ലാ​ബു​ക​ളെ​യാ​ണ്​ ശാ​സ്​​ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ആ​ശ്ര​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ, സൈബര്‍ കേസുകളിലെന്നപോലെ ഈ ​ലാ​ബു​ക​ളി​ൽ​നി​ന്ന്​  വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ വ​ലി​യ കാ​ല​താ​മ​സ​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഫോ​റ​ൻ​സി​ക്​ ല​ബോ​റ​ട്ട​റി ആ​രം​ഭി​ക്കാ​ൻ വി​ജി​ല​ൻ​സ്​ തീ​രു​മാ​നി​ച്ച​ത്.

forensic lab and cyber cell under vigilance

NO COMMENTS