ജി.എസ്.ടി രജിസ്‌ട്രേഷന്‍ ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ചു

cheaper-under-gst GST price under tax dept observation

കേരളത്തിൽ നിലവില്‍ വാണിജ്യ നികുതി വകുപ്പില്‍ രജിസ്‌ട്രേഷനുളള വ്യാപാരികളുടെ ജി.എസ്.ടി രജിസ്‌ട്രേഷന്‍ ജൂണ്‍ ഒന്നു മുതല്‍ പുനഃരാരംഭിച്ചു. ഇതിനാവശ്യമായ പ്രൊവിഷണല്‍ ഐ.ഡി വാണിജ്യ നികുതി വകുപ്പ് വ്യാപാരികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഈ ഐ.ഡി ഉപയോഗിച്ച് ജി.എസ്.ടി യുടെ പോര്‍ട്ടലായ www.gst.gov.in വഴി വ്യാപാരികള്‍ക്ക് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാം.

ഏപ്രില്‍ 30-ന് അവസാനിച്ച ആദ്യഘട്ടത്തില്‍ തന്നെ കേരളത്തിലെ 70 ശതമാനം വ്യാപാരികളും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ അറിയിപ്പ് പ്രകാരം ജൂണ്‍ 15 വരെ മാത്രമേ വ്യാപാരികള്‍ക്ക് ജി.എസ്.ടി ശ്യംഖലയിലെക്ക് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയൂ.

GST,gst bill

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE