ഇന്ത്യയിലെ ഈ ഗ്രാമം ഇനി ‘ട്രംപ് ഗ്രാമം’ എന്ന് അറിയപ്പെടും

Haryana village to be named after Trump

മീവത് ഗ്രാമം ഇനി ട്രംപിന്റെ പേരിൽ അറിയപ്പെടും. സുലഭ് അന്താരാഷ്ട്ര സംഘടനയുടെ സ്ഥാപകനായ ബിരേന്ദ്ര പഥകാണ് ഇത് സംബന്ധിച്ച് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഹരിയാനയിലെ ഏറ്റവും വൃത്തിയുള്ള മീവത് എന്ന ഗ്രാമമാണ് ‘ട്രംപ്’ എന്ന പേരിൽ അറിയപ്പെടാൻ പോകുന്നത്. ഇന്ത്യ-യുഎസ് ബന്ധം ദൃഢപ്പെടുത്താനാണ് ഈ നീക്കം.

ഈ നീക്കത്തിലൂടെ ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ ഇന്ത്യയുടെ ശുചിത്വ പദ്ധതിയായ ‘സ്വച്ച് ഭാരത്തിലേക്ക് ആകർഷിക്കാനാകുമെന്നും സുലഭ് പറയുന്നു. വാഷിങ്ങ്ടൺ ഡിസിയിൽ സംഘടിപ്പിച്ച കമ്മ്യൂണിറ്റി ഇവന്റിലാണ് സുലഭ് ഇക്കാര്യം അറിയിക്കുന്നത്.

Haryana village to be named after Trump

NO COMMENTS