ജൂൺ 19 മുതൽ മെട്രോയിൽ യാത്ര ചെയ്യാം

kochi metro kochi metro snehayathra kochi metro income crosses 70 lakhs

കൊച്ചി മെട്രോ ജൂൺ 19 മുതൽ പൊതുജനങ്ങൾക്കായി തുറന്നു നൽകും

ജൂൺ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം നിർവ്വഹിക്കുന്ന കൊച്ചി മെട്രോയിൽ ജൂൺ 19 മുതൽ പ്രതിദിന സർവ്വീസ് ആരംഭിക്കും. അടുത്ത തിങ്കളാഴ്ച മുതൽ പൊതു ജനങ്ങൾക്കായി മെട്രോ തുറന്നുനൽകും.

രാവിലെ ആറ് മുതൽ രാത്രി 10 വരെയാണ് മെട്രോ സർവ്വീസ്. യാത്ര ചെയ്യാൻ ക്യു ആർ കോഡ് ഉപയോഗിച്ചുള്ള ടിക്കറ്റായിരിക്കും ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുക.

NO COMMENTS