ദിവസേനെ മാറുന്ന ഇന്ധന വില അറിയാൻ മൊബൈൽ ആപ്പ്‌

mobile app track daily fuel charge

ദിവസേന ഇന്ധന വില മാറുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് വിവരങ്ങൾ അറിയാൻ മൊബൈൽ ആപ്.  വിവരങ്ങൾ ​ ല​ഭ്യ​മാ​ക്കാ​ൻ മൊ​ബൈ​ൽ ആ​പ്പും എ​സ്.​എം.​എ​സ്​ സം​വി​ധാ​ന​വു​മാ​യി ഇ​ന്ത്യ​ൻ ഒാ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ആണ് അവതരിപ്പിക്കുന്നത്. പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല 16മു​ത​ൽ ദി​നം​പ്ര​തി പു​തു​ക്കി നി​ശ്ച​യി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്.

ഫ്യു​വ​ൽ അ​റ്റ്​ ഐ ഓ സി  (Fuel@IOC) എ​ന്ന ആ​പ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​താ​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഓരോ ​ പ്ര​ദേ​ശ​ത്തെയും  വി​ല അ​റി​യാം. ഒാ​രോ പെ​ട്രോ​ൾ പ​മ്പി​ലും അ​വ​രു​ടെ ഡീ​ല​ർ കോ​ഡ്​ പ്ര​ദ​ർ​ശി​പ്പി​ക്കും. ഇ​തു​പ​യോ​ഗി​ച്ച്​ എ​സ്.​എം.​എ​സ്​ ചെ​യ്​​താ​ലും വി​ല അ​റി​യാം. RSP<SPACE>DEALER CODE എ​ന്ന്​ 9224992249 എ​ന്ന ന​മ്പ​റി​ലേ​ക്ക്​ എ​സ്.​എം.​എ​സ്​ ചെ​യ്​​താ​ൽ മ​തി.

 

mobile app track daily fuel charge

NO COMMENTS