മന്ത്രവാദത്തിന്റെ പേരിൽ 18 കാരിയെ ബലം പ്രയോഗിച്ച് ചാണകം തീറ്റിച്ചു

teen forced eat cow dung

മന്ത്രവാദത്തിന്റെ പേരിൽ 18 കാരിയെ ബലംപ്രയോഗിച്ച് ചാണകം തീറ്റിച്ചതായി പരാതി. മഹാരാഷ്ട്രയിലെ ലത്തൂർ ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ അസുഖം മാറുന്നതിന് വേണ്ടി നടത്തിയ മന്ത്രവാദ ക്രിയകളുടെ ഭാഗമായി നിർബന്ധിച്ച് ചാണകം കഴിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്താവുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പിതാവും മാന്ത്രികനുമുൾപ്പെടെ ആറുപേർക്കെതിരെ ലത്തൂരിലെ ചൗകർ പൊലീസ് കേസെടുത്തു. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.

സംഭവം ഇങ്ങനെ :

ഒന്നാം വർഷ ബി.എ വിദ്യാർത്ഥിയായ പെൺകുട്ടിക്ക് സ്ഥിരമായുള്ള വയറുവേദന മാറുന്നതിനാണ് കുടുംബാംഗങ്ങൾ ബിദറിലെ സിദ്ധനെ സമീപിച്ചത്. പെൺകുട്ടിക്കെതിരെ മന്ത്രവാദപയോഗം നടന്നിട്ടുണ്ടെന്നും അതിൽ നിന്നും മുക്തിനേടാൻ ചില താന്ത്രിക കർമങ്ങൾ ചെയ്യേണ്ടതുണ്ടെന്നും ഇയാൾ അറിയിച്ചു. തുടർന്ന് ചാണകം കഴിക്കാൻ പെൺകുട്ടിയെ നിർബന്ധിച്ചു. വിസമ്മതിച്ച പെൺകുട്ടിയെ അടിച്ച് ബലംപ്രയോഗിച്ച് ചാണകം കഴിപ്പിക്കുകയായിരുന്നു. സംഘത്തിലുള്ള ഒരാൾ മൊബൈലിൽ പകർത്തിയ വിഡിയോ ദൃശ്യങ്ങളാണ് സാമുഹ്യമാധ്യമങ്ങൾ വഴി പ്രചരിച്ചത്.

teen forced eat cow dung

NO COMMENTS