Advertisement

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ സമിതി

June 14, 2017
Google News 0 minutes Read
cinema group

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ മൂന്നംഗ സമിതിയ്ക്ക് രൂപം നൽകി സർക്കാർ. ജസ്റ്റിസ് ഹേമ അധ്യക്ഷയായ സമിതിയിൽ കുടുംബശ്രീ മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ ബി വത്സലകുമാരി, നടി ശാരദ എന്നിവരാണ് അംഗങ്ങൾ.

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ കണ്ട് റിപ്പോർട്ട് തയ്യാറാക്കി സമിതി സർക്കാരിന് സമർപ്പിക്കും. സിനിമാരംഗത്തെ ലൈംഗികാതിക്രമവും ലൈംഗിക ചൂഷണവും തടയാനുള്ള നിർദ്ദേശങ്ങളും സമിതി സർക്കാരിന് സമർപ്പിക്കും.

സിനിമയിലെ വനിതാ പ്രവർത്തകർക്കുവേണ്ടി നടി മഞ്ജുവാര്യർ, റിമ കല്ലിങ്കൽ, പാർവതി, വിധു വിൻസന്റ്, ബീനാപോൾ എന്നിവരുടെ നേതൃത്വത്തിൽ വിമെൻ കളക്ടീവ് ഇൻ സിനിമ എന്ന പേരിൽ അടുത്തിടെ സംഘടന രൂപീകരിച്ചിരുന്നു. സംഘടന രൂപീകൃതമായതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചർച്ച നടത്തിയിരുന്നു. തുടർന്നാണ് സിനിമാ രംഗത്തെ പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ മൂന്നംഗ സമിതിക്കു രൂപം കൊടുത്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here