ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രോളിങ് നിരോധനം. കേ​ര​ള തീ​ര​ക്ക​ട​ലി​ൽ ജൂ​ൺ 14ന്​ ​അ​ർ​ധ​രാ​ത്രി മു​ത​ൽ ജൂ​ലൈ 31 വ​രെ 47 ദി​വ​സ​ത്തേക്കാണ് നിരോധനം. കേ​ര​ള മ​റൈ​ൻ ഫി​ഷി​ങ്​ റെ​ഗു​ലേ​ഷ​ൻ ആ​ക്ട്  പ്ര​കാ​രമാണ് േട്രാ​ളി​ങ്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ വി​ജ്​​ഞാ​പ​നം ഇ​റ​ക്കിയത്.  ഈ ​കാ​ല​യ​ള​വി​ൽ യ​ന്ത്ര​വ​ത്കൃ​ത മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളോ  എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച യാ​ന​ങ്ങ​ളോ ജി​ല്ല​യു​ടെ തീ​ര​ക്ക​ട​ലി​ൽ േട്രാ​ളി​ങ്​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ട​രു​ത്.പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളാ​യ എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച വ​ള്ള​ങ്ങ​ൾ​ക്കും എ​ൻ​ജി​ൻ ഘ​ടി​പ്പി​ക്കാ​ത്ത വ​ള്ള​ങ്ങ​ൾ​ക്കും മ​റ്റു ത​ര​ത്തി​ലു​ള്ള മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ൾ അ​നു​വ​ദ​നീ​യ​മാ​ണ്.  മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്നോ ഇ​ത​ര സം​സ്​​ഥാ​ന​ത്തു​നി​ന്നോ ജി​ല്ല​യു​ടെ തീ​ര​ക്ക​ട​ലി​ൽ യാ​ന​ങ്ങ​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ  14ന്​ ​അ​ർ​ധ​രാ​ത്രി​ക്ക് മു​മ്പ് തീ​രം വി​ട​ണം.  അ​ല്ലാ​ത്ത​പ​ക്ഷം നി​രോ​ധ​ന കാ​ല​യ​ള​വ് ക​ഴി​ഞ്ഞേ അ​വ​യെ വി​ട്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.

ട്രോളിംഗ് നിരോധനം സമാധാനപരമായി നടപ്പാക്കുന്നതിന് തീരത്തും ഹാർബറുകളിലും ഇന്നു മുതൽ കൂടുതൽ പോലീസിന്‍റെ സേവനം ഉറപ്പാക്കും. 12 നോട്ടിക്കൽ മൈലിന് പുറത്ത് കേന്ദ്രത്തിന്‍റെ നിരോധനം നിലവിൽ വന്നിട്ടുണ്ട്. ഇത് കർശനമായി പാലിക്കാൻ കോസ്റ്റ് ഗാർഡിനെയും മറൈൻ എൻഫോഴ്സ്മെന്‍റിനെയും അധികൃതർ ചുമതലപ്പെടുത്തി കഴിഞ്ഞു.

 

NO COMMENTS