സ്ത്രീധനം നൽകിയില്ല; പുനലൂരിൽ ഭർത്താവിന്റെ ആസിഡ് ആക്രമണം

acid-attacks

സ്ത്രീധനം നൽകാത്തതിനെ തുടർന്ന് ഭർത്താവ് യുവതിയുടെ മേൽ ആസിഡ് ഒഴിച്ചു. പുനലൂരാണ് ആസിഡ് ആക്രമണം ഉണ്ടായത്. പിറവൂർ സ്വദേശി ധന്യ കൃഷ്ണനാണ് ആക്രമത്തിന് ഇരയായത്. യുവതിയെ മരക്കഷ്ണം കൊണ്ട് അതിക്രൂരമായി അടിച്ച് അവശയാക്കിയ ശേഷമാണ് ഭർത്താവ് ആസിഡ് ഒഴിച്ചത്. ബിനുകുമാർ എന്ന ആളാണ് ഭാര്യയുടെ മേൽ ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിനു കുമാർ ഒളിവിലാണ്. ഇയാൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.

NO COMMENTS