ഇനി സ്വകാര്യ ബസ്സുകളും യൂണിഫോമിടും

private bus

സ്വകാര്യ ബസുകൾക്ക് ഒരേ നിറം നൽകാൻ തീരുമാനിച്ച് സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി. സിറ്റി, റൂറൽ, ദീർഘദൂര ബസ്സുകൾക്ക് നിറങ്ങളിൽ വ്യത്യാസമുണ്ടാകും. ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

ഓരോ വിഭാഗത്തിനും ഏത് നിറം നൽകണമെന്ന് 15 ദിവസത്തിനകം അറിയിക്കാമെന്ന് ബസ് ഉടസ്ഥരുടെ സംഘടന അറിയിച്ചു. ഒപ്പം റെന്റ് എ കാർ, റെന്റ് എ ബൈക്ക് പദ്ധതിയ്ക്കും ഔദ്യോഗിക അനുമതി നൽകാൻ അതോറിറ്റി യോഗത്തിൽ തീരുമാനമായി.

NO COMMENTS