രാഹുൽ ഗാന്ധിയെ കളിയാക്കി; തിരിച്ചടിച്ച് കോൺഗ്രസ്

rahul-gandhi congress mocks back bjp for mocking rahul gandhi

മുത്തശ്ശിയെ സന്ദർശിക്കാൻ ഇറ്റലിയിലേക്ക് യാത്ര നടത്തിയ രാഹുൽ ഗാന്ധിയെ കളിയാക്കിയത് ബി ജെ പിയ്ക്ക് തിരിച്ചടി ആകുന്നു. ഇറ്റലിക്കുപോയ രാഹുൽ ഗാന്ധിയെ ‘അരാഷ്ട്രീയക്കാരൻ’ എന്ന് പരിഹസിച്ച ബി.ജെ.പിക്കെതിരെ വിമർശനവുമായി ഇപ്പോൾ കോൺഗ്രസ് രംഗത്ത് വന്നു. രാജ്യത്തെ സമരങ്ങളുടെ മുന്നിൽ നിൽക്കുന്ന രാഹുലിനെ വിമർശിക്കുന്നതിനുമുമ്പ് ബി.ജെ.പി സ്വയം വിമർശനം നടത്തണമെന്ന് മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് പി.എൽ. പുനിയ പറഞ്ഞു. മധ്യപ്രദേശിലെ കർഷക പ്രശ്‌നത്തിൽ മുൻനിരയിൽ നിൽക്കുന്ന നേതാവാണ് രാഹുൽ. നിരന്തരം വിദേശപര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് അവ മാറ്റിവെച്ച് ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാത്തതെന്നും അദ്ദേഹം വിമർശിച്ചു. ബി.ജെ.പിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും പുനിയ കളിയാക്കി.

 

congress mocks back bjp for mocking Rahul Gandhi

NO COMMENTS