സനേഷിന് സിപിഎം പുതിയ ക്യാമറ നൽകി

sanesh camera

സനീഷിന്റെ തകർത്ത ക്യാമറയ്ക്ക് പകരം പുതിയൊരെണ്ണം നൽകി സിപിഎം. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന സിപിഎം ഹർത്താലിനിടയ്ക്കാണ് സനേഷിന്റെ ക്യാമറ തകർന്നത്. ഹർത്താലിനിടയ്ക്കുണ്ടായ സംഘർഷത്തിന്റെ ഫോട്ടകളെടുക്കുന്നതിനിടയിലായിരുന്നു സനേഷിന്റെ ക്യാമറ സിപിഎം പ്രവർത്തകരിലൊരാൾ തകർത്തത്.

sanesh saka

എന്നാൽ തകർത്ത ക്യാമറയ്ക്ക് പകരം പുതിയ അതേ മോഡൽ ക്യാമറ തന്നെ സിപിഎം നേതൃത്വം സനേഷിന് വാങ്ങി നൽകി. രാഷ്ട്രീയമായി ഏറെ മാന്യത കാണിട്ട രാഷ്ട്രീയ പാർട്ടിയ്ക്ക് നന്ദി എന്ന സനേഷിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സനേഷിന്റെ ക്യാമറ തകർത്തത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ദ ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് സീനിയർ ന്യൂസ് ഫോട്ടോഗ്രാഫറാണ് സനേഷ്‌.

NO COMMENTS