മെട്രോ രണ്ടാം ഘട്ടത്തിൽ താൻ ഉണ്ടാകില്ല : ഇ ശ്രീധരൻ

e sreedharan wont take part kochi metro second phase

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിൽ താനും ഡിഎംആർസിയും ഉണ്ടാകില്ലെന്ന് ഇ ശ്രീധരൻ. രണ്ടാം ഘട്ടം പൂർത്തിയാക്കാൻ കെഎംആർഎൽ പ്രാപ്തരാണെന്നും ശ്രീധരൻ അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ ക്ഷണിക്കാത്തതിൽ വിഷമമില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ ശ്രീധരൻ അറിയിച്ചു.

ആലുവ മുതൽ മഹാരാജാസ് വരെയാണ് കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം. എന്നാൽ ആദ്യ ഘട്ടത്തിലെ ആദ്യ ഭാഗമായ പലാരാവിട്ടം വരെയുള്ള ഭാഗത്തെ പണികൾ മാത്രമാണ് പൂർത്തീകരിച്ചിരിക്കുന്നത്. മഹാരാജാസ് മുതൽ പേട്ട വരെയാണ് രണ്ടാം ഘട്ടം.

ജൂൺ 17 നാണ് ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം നടക്കുന്നത്. ഉദ്ഘാടനത്തിന് ഇ ശ്രീധരനെ ക്ഷണിക്കാത്തത് വൻ വിവാദത്തിന് വഴിയൊരുക്കിയിരുന്നു.

e sreedharan wont take part kochi metro second phase

NO COMMENTS