പനി കിടക്കയിൽ കേരളം; മൂന്ന് പേർ കൂടി മരിച്ചു

0
31
fever

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 39 ആയി. കോഴിക്കോട് നന്മണ്ട സ്വദേശികളായ കുട്ടിമാളു അമ്മ, പരലാട് സ്വാദേശി ഗിരീഷ് കുമാർ, പാലക്കാട് സ്വാദേശി രഘു എന്നിവരാണ് മരിച്ചത്. ഇതോടെ പനി ബാധിച്ച് ഈ മാസം മരിച്ചവരുടെ എണ്ണം 39 ആയി. ഒന്നേ മുക്കാൽ ലക്ഷം പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് ഈ മാസം ചികിത്സ തേടിയത്. പനി ബാധിച്ചെത്തുന്നവരിൽ തിരുവനന്തപുരമാണ് മുന്നിൽ. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയെത്തിയത് അമ്പതിനായിരത്തിലധികം പേരാണ്.

NO COMMENTS