ഫിഫ അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പ്; കൊച്ചിയ്‌ക്കെതിരെ ഗുരുതര ആരോപണം

0
105
FIFA (1)

ഫിഫ അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പ് നടക്കാനിരിക്കുന്ന കൊച്ചിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഫിഫ ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പി. കേരളത്തിൽനിന്ന് തന്നെയുള്ള ഒരു വിഭാഗം ആളുകൾ മത്സരങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതായാണ് സെപ്പി ട്വിറ്ററിലൂടെ ആരോപിക്കുന്നത്.

ലോകകപ്പിനുള്ള പരിശീലന വേദികളിലൊന്നായ ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ പശുക്കൾ മേയുന്നുവെന്ന വാർത്ത സഹിതമാണ് സെപ്പിയുടെ ട്വീറ്റ്.


ഒക്ടോബർ ആറ് മുതലാണ് ഇന്ത്യയിൽ ഫിഫയുടെ അണ്ടർ 17 ലോകകപ്പ് ആരംഭിക്കുക. കൊച്ചിയടക്കം ആറ് വേദികളിലാണ് മത്സരം.

NO COMMENTS