അയർലൻഡ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ചുമതലയേറ്റു

indian native sworn in as ireland prime minister

അയർലൻഡിന്റെ പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ലിയോ വരദ്കർ ചുമതലയേറ്റു. 38 കാരനായ ഇദ്ദേഹം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. ലിയോ, സ്വവർഗാനുരാഗിയെന്ന് സ്വയം വെളിപ്പെടുത്തിയ ഡോക്ടർ കൂടിയാണ്. മുംബൈക്കാരനായ ഡോ.അശോക് വരദ്കറിന്റെയും െഎറിഷ് നഴ്‌സായ മിറിയമിന്റെയും മകനായ ലിയോ ഈ മാസം ആദ്യം ഫൈൻ ഗയേൽ പാർട്ടിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇന്നലെയാണ് പാർലമന്റെിലെ വോട്ടെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് വരദ്കർ ചുമതലയേറ്റത്. താവോയ്‌സീച്ച് എന്നാണ് ഐറിഷ് പ്രധാനമന്ത്രി പദം അറിയപ്പെടുന്നത്.

 

indian native sworn in as ireland prime minister

NO COMMENTS