പരേതർ തിരിച്ച് വന്ന് തുടങ്ങി

k surendran

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കേസിൽ വോട്ട് ചെയ്തു എന്നാരോപിക്കപ്പെട്ട പരേതൻ കോടതിയിൽ ഹാജരായി. ഓർക്കാഡി പഞ്ചായത്തിൽ ബാക്രബേൽ സ്വദേശി 70 കാരനായ ഹമീദ് കുഞ്ഞാണ് കോടതിയിൽ സാക്ഷി വിസ്താരത്തിനെത്തിയത്. വിഗലാംഗനായ താൻ മരിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തെന്നും കോടതിയിൽ പറഞ്ഞു.

ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനാണ് ഹമീദ് കുഞ്ഞിനെ മരിച്ചവരുടെ പട്ടികയിൽപ്പെടുത്തി കോടതിയിൽ സാക്ഷിപ്പട്ടിക സമർപ്പിച്ചത്.
മരിച്ച ഹമീദ് കുഞ്ഞിനു പകരം മറ്റാരോ വോട്ട് ചെയ്‌തെന്നായിരുന്നു സുരേന്ദ്രന്റ ആരോപണം. വോട്ട് ചെയ്തവരിൽ പലരും വിദേശത്താണെന്ന സുരേന്ദ്രന്റെ ആരോപണത്തെ തള്ളി അവരിൽ പലരും രംഗത്തെത്തിയിരുന്നു.

NO COMMENTS