ലണ്ടൻ തീപിടുത്തം; അപകടത്തിൽ നിന്ന് രക്ഷിക്കാൻ അമ്മ കുഞ്ഞിനെ പത്താം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു

london fire mother throws kid out of 10th floor

ലണ്ടനിൽ തീ പടർന്ന കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാൻ യുവതി കുഞ്ഞിനെ താഴേക്ക് വലിച്ചെറിഞ്ഞു. 24 നിലകളുള്ള കെട്ടിടത്തിനാണ് തീ പടർന്നത് .സ്വന്തം ജീവൻ നഷ്ടമായാലും കുഞ്ഞ് ജീവനോടെ ഉണ്ടാകണമെന്ന ആഗ്രഹത്തിലാണ് അമ്മ ഈ സാഹസത്തിന് ഒരുങ്ങിയത്. എന്നാൽ വലിച്ചെറിഞ്ഞ കുഞ്ഞ് സുരക്ഷിതമായി കൈകളിലെത്തി.

പടിഞ്ഞാറൻ ലണ്ടനിലെ ലാട്ടിമെർ റോഡിലെ ടവർബ്ലോക്കിലുണ്ടായ തീപിടുത്തത്തിൽ രക്ഷപ്പെടാൻ മാർഗ്ഗമില്ലാതെ ആളുകൾ ഓട്ടത്തിലായിരുന്നു. ജനാലയിലൂടെ രക്ഷിക്കാൻ കരയുന്ന നിരവധി പേരെ കാണാമായിരുന്നു. ഇതിനിടയിൽ യുവതി പത്താം നിലയിൽ നിന്ന് കുഞ്ഞിനെ വലിച്ചെറിഞ്ഞ് ജീവൻ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി തന്റെ കുഞ്ഞിനെ ആരെങ്കിലും പിടിക്കണമേയെന്ന് കേണപേക്ഷിച്ചുകൊണ്ട് ജനലിലൂടെ നോക്കിയെന്നും ദൃക്‌സാക്ഷികൾ പറയുന്നു.ഇതു കണ്ട യുവാവ് ഓടി കുഞ്ഞിനെ പിടിക്കാൻ ശ്രമം നടത്തി.അങ്ങനെ സാഹസികമായി ഒപ്പം സുരക്ഷിതമായി കുഞ്ഞ് കരങ്ങളിൽ വന്നെത്തി.

അതേസമയം തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണ 12 ആയി.

london fire mother throws kid out of 10th floor

NO COMMENTS