കേരള സംഗീത നാടക അക്കാദമി നടത്തിയ പരിപാടികളിൽ വൻ സാമ്പത്തിക ക്രമക്കേട്

major irregularities in econimic transactions carred out by kerala sangeeta nadaka academy

കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി നടത്തിയ പരിപാടികളിൽ സാമ്പത്തിക ക്രമക്കേടെന്ന് കണ്ടെത്തൽ.   രാ​ജ്യ​ത്തെ ഒ​മ്പ​ത്​ ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ത്തി​യ കേ​ര​ള ഫെ​സ്​​റ്റി​​വ​ലി​ൽ  വ​ൻ ക്ര​മ​ക്കേ​ടെ​ന്ന്​ അ​ക്കൗ​ണ്ട​ൻ​റ്​ ജ​ന​റ​ൽ ആണ് കണ്ടെത്തിയത്.   പ്ര​വാ​സി കേ​ര​ളം 60ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്​​ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പാ​ണ്​ 2015ൽ ​രാ​ജ്യ​ത്തെ ഒ​മ്പ​ത്​ ന​ഗ​ര​ങ്ങ​ളി​ൽ കേ​ര​ള ഫെ​സ്​​റ്റി​​വ​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

ക​ലാ​പ​രി​പാ​ടി​ക​ൾ അ​ട​ക്കം ആ​ഘോ​ഷം ന​ട​ത്തു​ന്ന​തി​ന്​ ടൂറിസം വകുപ്പ് ​ കേ​ര​ള സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി​യെ​യാ​ണ്​ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​യാ​യി നി​ശ്ച​യി​ച്ച​ത്. സൂ​ര്യ​കൃ​ഷ്​​ണ​മൂ​ർ​ത്തി ചെ​യ​ർ​മാ​നും പി.​വി. കൃ​ഷ്​​ണ​ൻ​നാ​യ​ർ സെ​ക്ര​ട്ട​റി​യു​മാ​യ അ​ക്കാ​ദ​മി എ​ക്​​സി​ക്യൂ​ട്ടീ​വ്​ ക​മ്മി​റ്റി​ക്ക്​ പ​രി​പാ​ടി ന​ട​ത്താ​ൻ 60 ല​ക്ഷം രൂ​പ​ ന​ൽ​കി. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ ക​ണ​ക്ക്​ ഇ​തു​വ​രെ ന​ൽ​കി​യി​ട്ടില്ല എന്നതും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

 

major irregularities in econimic transactions carred out by kerala sangeeta nadaka academy

NO COMMENTS