ഉള്ളി ചേർത്ത ഭക്ഷണം നൽകിയതിന് നഗ്നനായി പ്രതിഷേധം !!

man protested naked after finding onion in food

ഉള്ളി ചേർത്ത ഭക്ഷണം നൽകിയതിന് തുണിയഴിച്ച് പ്രതിഷേധം നടത്തിയ ഇന്ത്യക്കാരനെ അമേരിക്കയിൽ അറസ്റ്റ് ചെയ്തു. 43കാരനായ യുവരാജ് ശർമ്മയെയാണ് ഒക്‌ലാൻഡിലെ ഇന്ത്യൻ റസ്‌റ്റോറൻറിൽ നിന്നും അറസ്റ്റ് ചെയ്തത്.

ഓക്ക്‌ലാൻഡിലെ ഓൾ ഇന്ത്യ റസ്‌റ്റോറൻറിലാണ് സംഭവം. ഓർഡർ ചെയ്ത ഭക്ഷണത്തിൽ ഉള്ളി ചേർത്ത് നൽകിയതിൽ പ്രകോപിതനായ ശർമ്മ ജീവനക്കാരോട് വഴക്കിട്ടിരുന്നു. അടുത്ത ദിവസം മദ്യപിച്ചെത്തിയ ശർമ്മ ഹോട്ടലിലെ ജീവനക്കാരോട് വീണ്ടും വഴക്കിടുകയും പാന്റ്‌സ് അഴിച്ച് നഗന്നായി ജീവനക്കാരുടെ മുമ്പിലൂടെ നടന്ന് പ്രതിഷേധിക്കുകയുമായിരുന്നു. ഹോട്ടലുടമ രവീന്ദർ സിങ് നൽകിയ പരാതിയെ തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.

നഗ്‌നനായി പ്രതിഷേധിക്കൽ, തോക്കൂ ചൂണ്ടി ഭീഷണിപ്പെടുത്തൽ, മദ്യപിച്ച് ബഹളമുണ്ടാക്കൽ, അറസ്റ്റിന് വഴങ്ങാതിരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ശർമ്മക്കെതിരെ ചുമത്തിയത്.

 

man protested naked after finding onion in food

NO COMMENTS