ആനക്കൊമ്പ് കേസ്; മോഹൻലാലിനെതിരായ അന്വേഷണം ഹൈക്കോടതി റദ്ദാക്കി

mohanlal

ആനക്കൊമ്പ് കൈവശം വെച്ച കേസിൽ നടൻ മോഹൻലാലിനെതിരായ അന്വേഷണം
ഹൈക്കോടതി റദ്ദാക്കി. മുവാറ്റുപുഴ വിജിലൻസ് കോടതിയുടെ അന്വേഷണ ഉത്തരവാണ് കോടതി റദ്ദാക്കിയത്. മോഹൻലാലിന്റെ കൊച്ചിയിലെ വസതിയിൽ നടന്ന റെയ്ഡിലാണ് ആനക്കൊമ്പ് പിടിച്ചെടുത്തത്.

വനം വകുപ്പ് കേസെടുത്തെങ്കിലും പിന്നീട് മോഹൻലാൽ നൽകിയ അപേക്ഷയിൽ ആനക്കൊമ്പ് കൈവശം വെക്കാൻ അനുമതി നൽകുകയായിരുന്നു. മോഹൻലാലിന് ആനക്കൊമ്പ് കൈവശം വെയ്ക്കാൻ അനുമതി നൽകിയത് അന്നത്തെ വനം വകുപ്പ് മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ആയിരുന്നു.

ഇതിന്റെ പിന്നിൽ ഗൂഡാലോചന നടന്നെന്നാരോപിച്ചായിരുന്നു വിജിലൻസ് കോടതിയിൽ ഏലൂർ സ്വദേശി കേസ് നൽകിയത്. മോഹൻലാലിനും തിരുവഞ്ചൂരിനും ഉയർന്ന വനം വകുപ്പുദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം.

NO COMMENTS