Advertisement

ചപ്പാത്തിയുടെ നിറം മാറുന്നുണ്ടോ; കഴിക്കുന്നത് പൂപ്പൽ പിടിച്ചതെന്ന് ഓർക്കുക

June 15, 2017
Google News 0 minutes Read

കേരളീയരുടെ ആഹാര ശൈലിയൊക്കെ ഒരു ദശകംകൊണ്ട് ഏറെ മാറിപ്പോയി. ഫാസ്റ്റ്ഫുഡും, ഇൻസ്റ്റന്റ് ഫുഡുമെല്ലാമാണ് തീൻമേശയെ അലങ്കരിക്കുന്നത്. ചോറും കറികളും മാറി ചപ്പാത്തിയും ദാലുമെല്ലാം അവിടെ ഇടംപിടിച്ചു കഴിഞ്ഞു. എന്നാൽ ആഹാരപ്രിയരായ നമ്മൽ മലയാളികൾ പലപ്പോഴും രുചിയ്ക്കപ്പുറം ആരോഗ്യത്തെ കുറിച്ച് ചിന്തിക്കുന്നത് വിരളം.

spring onion chapathiചപ്പാത്തി കഴിക്കാൻ ഇഷ്ടമാ ണ്. എന്നാൽ അത് കുഴച്ച് പരത്തി ചുട്ടെടുക്കുന്ന പെടാപാട് ആലോചിക്കുമ്പോഴാണ് തൊട്ടടുത്ത് ഇൻസ്റ്റന്റ് ചപ്പാത്തി കടകൾ കാണുന്നത്. പിന്നെ നോട്ടമൊന്നുമില്ല. കാശുകൊടുത്ത് കുറച്ചധികം വാങ്ങി വയ്ക്കും. കവർ പൊട്ടിച്ചില്ലെങ്കിൽ 2 ദിവസമെങ്കിലും ഇരിക്കുമെന്നും ഫ്രിഡ്ജിൽ വച്ചാൽ 10 ദിവസത്തോളം കുശാലാണെന്നും അറിഞ്ഞാൽ മറ്റൊന്നും നോക്കില്ല. അപ്പോൾ തന്നെ പോരട്ടെ രണ്ട് പാക്കറ്റെന്ന് പറഞ്ഞു കളയും. ഇങ്ങനെതന്നെയാണ് നമ്മൾ ചതിക്കപ്പെടുന്നത്. അല്ല, നമ്മുടെ രുചിമുകുളങ്ങൾ ചതിക്കപ്പെടുന്നത്. നമ്മൾ വീട്ടിലുണ്ടാക്കുന്ന ചപ്പാത്തി എത്ര ദിവസമിരിക്കും, ഏറിയാൽ ഒന്നര ദിവസം അല്ലേ… അപ്പോൾ 10 ദിവസം വരെ ഇരിക്കുന്ന ഈ ഇൻസ്റ്റന്റ് ചപ്പാത്തിയുടെ അവസ്ഥയോ…?

puff-4-1അൽപ്പം ഗോതമ്പ് മാവ് വെള്ളം ചേർത്ത് കുഴച്ച് 15 മിനുട്ട് വച്ചാൽ മതി, അവയുടെ നിറം മാറും. സമയം കൂടുന്നതനുസരിച്ച് നിറത്തിൽ പിന്നെയും വ്യത്യാസം വരും. ഫംഗസ് (പൂപ്പൽ) ബാധയാണ് ഇതിന്റെ പ്രധാന കാരണം. ഇത് ചപ്പാത്തിയുടെ നിറം മാത്രമല്ല, ഗുണവും ഇല്ലാതാക്കും. വീട്ടിൽ എപ്പോഴെങ്കിലും ഒരു ചപ്പാത്തിയെങ്കിലും ഉണ്ടാക്കുന്നുവെങ്കിൽ അതിന്റെ നിറവുമാി ഈ ഇൻസ്റ്റന്റ് ചപ്പാത്തിയുടെ നിറമൊന്ന് ഒത്തു നോക്കുക.. വ്യത്യാസം മനസ്സിലാകും.

chapati (1)ഈ ചപ്പാത്തിയുടെ ക്വാളിറ്റി ടെസ്റ്റ് ചെയ്യുന്നതിനോ സൂക്ഷിക്കുന്നതിനോ നമ്മുടെ നാട്ടിൽ പ്രത്യേക സൗകര്യങ്ങളില്ല. തുറസ്സായ സ്ഥലത്ത് തന്നെയാണ് ഇവ സൂക്ഷിക്കുന്നത്.

ഇനി ചപ്പാത്തിയുണ്ടാക്കുന്ന ഗോതമ്പ് പൊടിയെ കുറിച്ച് രണ്ട് വാക്ക്

ഉത്തരേന്ത്യക്കാർ ചപ്പാത്തി കഴിക്കുന്നത് കണ്ട് നമ്മൾ കേരളക്കാർ പനിച്ചിട്ട് കാര്യമില്ല. അത് നല്ല ഒറിജിനൽ സർബത്തി ഗോതമ്പാണ്. നമ്മുടെ റേഷൻ കടകളിലും മറ്റും കിട്ടുന്ന ഗോതമ്പാകട്ടെ കെമിക്കൽ സ്‌പ്രേ ചെയ്ത് ആർക്കും വേണ്ടാതെ ഉത്തരേന്ത്യക്കാർ ഒഴിവാക്കുന്ന ഗോതമ്പാണ് ഇവിടെ വിതരണം ചെയ്യുന്നത്. അവർക്ക് ലഭിക്കുന്ന മായമില്ലാത്ത ഗോതമ്പുപൊടി നമ്മൾ പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ഇനി കിട്ടുന്ന ആട്ടപ്പൊടിയാണെങ്കിലോ, മയത്തിനും സ്വാദിനും മൈദ ചേർത്ത് വരുന്നവയും.

x14-1428981096-roti5.jpg.pagespeed.ic.PFdV47gbymആഹാരത്തിന്റെ രുചിയും മണവും നോക്കുമ്പോൾ അത് വരുന്ന വഴിയും അത് വരുത്തുന്ന ആരോഗ്യ പ്രശ്‌നങ്ങളും ആലോചിക്കുന്നത് നമ്മൾ മലയാളികളുടെ ആരോഗ്യ ബോധത്തെ വളർത്തുകയേ ഉള്ളൂ…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here