യുവരാജ് @ 300

yuvaraj plays 300 one day cricket match so far

ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് ഏകദിന ക്രിക്കറ്റിൽ 300 മത്സരങ്ങൾ പൂർത്തിയാക്കുന്നു. ബംഗ്ലാദേശിനെതിരായ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലോടെ യുവരാജ് സിങ് 300 മത്സരങ്ങൾ പൂർത്തിയാക്കും. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത് ഇന്ത്യൻ താരമാകും യുവി. മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ, മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ, മുൻ നായകൻ സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവരാണ് യുവിയുടെ മുൻഗാമികൾ.

2000 ലാണ് ആദ്യമായി യുവരാജ് ഏകദിനം കളിക്കുന്നത്. ഓസീസിനെതിരെയുള്ള അത്യുഗ്രൻ പ്രകടനം കാഴ്ച്ചവെച്ച അരങ്ങേറ്റത്തിലൂടെയാണ് യുവരാജ് കാണികളുടെ ഇഷ്ടതാരമാകുന്നത്. 14 സെഞ്ച്വറി അടക്കം 8622 റൺസാണ് ഇന്ത്യയുടെ സ്വന്തം യുവി ഇതുവരെ നേടിയിരിക്കുന്നത്.

 

Yuvraj plays 300 one day cricket match so far

NO COMMENTS