അബുസലീം കുറ്റക്കാരനെന്ന് കോടതി

abu salem

മുംബെയെ നടുക്കിയ 1993 ലെ സ്‌ഫോടനക്കേസിൽ അധോലോക കുറ്റവാളി അബുസലീം അടക്കം 6 പേർ കുറ്റക്കാരെന്ന് കോടതി. മുംബെയിലെ പ്രത്യേക ടാഡ കോടതിയാണ് ഇവർ കുറ്റ്കകാരെന്ന് കണ്ടെത്തിയത്. സ്‌ഫോടനം ആസുത്രണം ചെയ്തവർക്ക് ഗുജറാത്തിൽനിന്ന് മുംബെയിലേക്ക് ആയുധം എത്തിച്ച് നൽകിയെന്നാണ് അബുസലീം അടക്കം ഏഴ് പേർക്കെതിരായ കേസ്.

ഗൂഢാലോചന, കൊലപാതകം, ഭീകരപ്രവർത്തനം എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. അബു സലീമിനെ കൂടാതെ മുസ്തഫ ദോസ, ഫിറോസ് അബ്ദുൾ റഷീദ് ഖാൻ, താഹിർ മെർച്ചന്റ്, കരിമുല്ല ഖാൻ, റിയാസ് സിദ്ദിഖി, അബ്ദുൾ ക്വായ് എന്നിവരും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി.

സ്‌ഫോടനത്തിന്റെ പ്രധാന സൂത്രധാരനായ യാക്കൂബ് മേമനെ രണ്ട് വർഷം മുമ്പ് തൂക്കിലേറ്റിയിരുന്നു. 1993 മാർച്ച് 12 ന് നടന്ന കൊലപാതകത്തിൽ 257 പേരാണ് കൊല്ലപ്പെട്ടത്. 713 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

 

 

 

NO COMMENTS