കെ. പോൾ തോമസിന് ഈശോ മാർ തിമൊഥെയോസ് പുരസ്‌കാരം

Paul Thomas

ഇസാഫ് സ്ഥാപകനും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെ. പോൾ തോമസിന് ഈശോ മാർ തിമൊഥെയോസ് പുരസ്‌കാരം. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ തോന്ന്യാമല സെന്റ് തോമസ് മാർത്തോമ്മാ ഇടവക ഏർപ്പെടുത്തിയിരിക്കുന്ന പുരസ്‌കാരത്തിനാണ് പോൾ തോമസ് അർഹനായത്.

പതിനയ്യായിരം രൂപയും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്‌കാരം. ഗ്രാമീണ ജനതയുടെ ഉന്നമനം ക്യഷിയിലൂടെയും മറ്റ് സ്വയം തൊഴിൽ പദ്ധതികളിലൂടെയും സാധ്യമാക്കിയ ഈശോ മാർ തിമൊഥെയോസ് എപ്പിസ്‌കോപ്പയുടെ ദർശനം ഇസാഫ് എന്ന സാമൂഹ്യ സംഘടനയിലൂടെ യാഥാർത്ഥ്യമാക്കിയതിനാണ് പോൾ തോമസിനെ തെരഞ്ഞെടുത്തതെന്ന് പുരസ്‌കാര കമ്മിറ്റി അദ്ധ്യക്ഷൻ ഗീവർഗ്ഗീസ് മാർ അത്തനേഷ്യസ് സഫഗ്രൻ മെത്രാപ്പോലീത്ത അറിയിച്ചു.

ജൂൺ 18ന് രാവിലെ 10.30 ന് തോന്ന്യാമല സെന്റ് തോമസ് മാർത്തോമ്മാ പളളിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പുരസ്‌കാരം സമ്മാനിക്കും. കവയത്രി സുഗതകുമാരി, ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, പി. യു. തോമസ്, ഫാ. ഡേവിസ് ചിറമേൽ എന്നിവരാണ് മുൻ വർഷങ്ങളിലെ പുരസ്‌കാര ജേതാക്കൾ.

NO COMMENTS