യോഗി ആദിത്യനാഥിന്റെ പ്രസംഗം ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന് പിന്നിൽ നിന്ന്

yogi

തനിക്ക് വിവിഐപി പരിഗണന വേണ്ടെന്ന് പറയുമ്പോഴും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രസംഗിക്കാൻ ബുള്ളറ്റ് പ്രൂഫ് സുരക്ഷ. ബീഹാർ മുഖ്യമന്ത്രി നിധീഷ് കുമാറിനെ വിമർശിച്ച് പാട്‌നയിൽ നടത്തിയ പ്രസംഗത്തിലാണ് ആദിത്യനാഥിനായി ബുള്ളറ്റ് പ്രൂഫ് സുരക്ഷ ഏർപ്പെടുത്തിയത്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന് പിറകിൽനിന്നായിരുന്നു പ്രസംഗം. കേന്ദ്രസർക്കാറിന്റെ മൂന്നാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയതായിരുന്നു ആദിത്യനാഥ്

താനെത്തുന്നിടത്തെല്ലാം പ്രേത്യക സൗകര്യങ്ങളൊരുക്കുന്ന ആദിത്യനാഥ് ബംഗളൂരു ആശുപത്രിയിൽ കൂളറുകൾ ഘടിപ്പിച്ചതും കൊല്ലപ്പെട്ട സൈനികന്റെ വീട് സന്ദർശിച്ചപ്പോൾ എ.സി അടക്കം കർട്ടണുകളും സോഫകളും കൊണ്ടുപോയതും വിവാദമായിരുന്നു. ബിഹാറിലെ ക്രമസമാധാന ലംഘനങ്ങളും അനധികൃത അറവുശാലയും മുത്തലാഖും ആദിത്യനാഥിന്റെ വിമർശനങ്ങളിൽ ഉയർന്നുവന്നു.

NO COMMENTS