മുംബൈ സ്‌ഫോടനക്കേസ്; അബുസലീം അടക്കം 7 പേരുടെ വിധി ഇന്ന്

abu-salem

മുംബെയെ നടുക്കിയ 1993 ലെ സ്‌ഫോടനക്കേസിൽ അധോലോക കുറ്റവാളി അബുസലീം അടക്കമുള്ളവരുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. മുംബെയിലെ പ്രത്യേക ടാഡ കോടതിയാണ് ശിക്ഷ വിധിക്കുക. സ്‌ഫോടനം ആസുത്രണം ചെയ്തവർക്ക് ഗുജറാത്തിൽനിന്ന് മുംബെയിലേക്ക് ആയുധം എത്തിച്ച് നൽകിയെന്നാണ് അബുസലീം അടക്കം ഏഴ് പേർക്കെതിരായ കേസ്.

സ്‌ഫോടനത്തിന്റെ പ്രധാന സൂത്രധാരനായ യാക്കൂബ് മേമനെ രണ്ട് വർഷം മുമ്പ് തൂക്കിലേറ്റിയിരുന്നു. 1993 മാർച്ച് 12 ന് നടന്ന കൊലപാതകത്തിൽ 257 പേരാണ് കൊല്ലപ്പെട്ടത്. 713 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Bombay Blasts Case Abu Salem and Six Other verdict today

NO COMMENTS