ഡോക്യുമെന്ററി മേള; വിലക്കിനെതിരായ ഹർജി ഹൈക്കോടതി തള്ളി

High-Court-of-Kerala

ഡോക്യുമെന്ററി മേള പ്രദർശനത്തിന് ഇളവ് തേടിയ ഹർജികൾ ഹൈക്കോടതി തള്ളി. ഇളവ് തേടാൻ അണിയറ പ്രവർത്തകർക്ക് അവകാശമില്ലെന്നും ചലച്ചിത്ര അക്കാദമിയാണ് സമീപിക്കേണ്ടതെന്നും കോടതി അറിയിച്ചു. ചലച്ചിത്ര അക്കാദമി ഡോക്യുമെന്ററി പ്രദർശനത്തിന് സർട്ടിഫിക്കേഷൻ ഇളവ് നേടി സമർപ്പിച്ച സിനിമകളിൽ നാലെണ്ണത്തിന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി
നിഷേധിച്ചിരുന്നു.ഇതിനെതിരെയാണ് മലയാളം ഡോക്യുമെന്ററികളുടെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചത്.

കാശ്മീർ, രോഹിത് വെമുല തുടങ്ങിയ വിഷയങ്ങൾ പ്രമേയമായ ഹൃസ്വചിത്രങ്ങൾക്കാണ് വാർത്താ പ്രക്ഷേപണ മന്ത്രാലയം ഇളവ് നിഷേധിച്ചത്. ചലച്ചിത്ര അക്കാദമിയുടെ അപ്പീൽ മന്ത്രാലയത്തിന്റെ പരിഗണനയിൽ ഇരിക്കെ അക്കാദമിയാണ് കോടതിയെ സമീപിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.

നിയമ വാഴ്ചയും രാജ്യസുരക്ഷയും കണക്കിലെടുത്താണ് 4 ഹൃസ്വചിത്രങ്ങൾക്ക് ഇളവ് അനുവദിക്കാതിരുന്നതെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ചലച്ചിത്ര അക്കാദമി സമർപ്പിച്ച നൂറ്റിഎൺപതോളം ചിത്രങ്ങളിൽ നാലെണ്ണത്തിന് മാത്രമാണ് ഇളവ് നിഷേധിച്ചതെന്ന് കേന്ദ്രസർക്കാർ. തിരുവനന്തപുരത്ത് നടക്കുന്ന മേള 20 ന് സമാപിക്കും

NO COMMENTS