പനിച്ച് വിറച്ച് കേരളം; മരണം 41 ആയി

fever death increases in kerala

പനിച്ച് വിറച്ച് കേരളം. മരണ സഖ്യ ഉയരുന്നു. ഡെങ്കിപ്പനി ബാധിച്ച് ഒരാൾകൂടി മരിച്ചു. തിരുവനന്തപുരം കാട്ടാക്കാട് പന്നിയോട് സ്വദേശി രമേശ് റാം (38) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് പനി ബാധിച്ച് ഈ മാസം മരിച്ചവരുടെ എണ്ണം 41 ആയി. എച്ച്1 എൻ1, ഡെങ്കിപ്പനി, വൈറൽ പനി, മഞ്ഞപ്പിത്തം തുടങ്ങിയ അസുഖങ്ങളുടെ പിടിയിലാണ് മഴക്കാലമായതോടെ സംസ്ഥാനം.

ഒന്നേ മുക്കാൽ ലക്ഷം പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് ഈ മാസം ചികിത്സ തേടിയത്. പനി ബാധിച്ചെത്തുന്നവരിൽ തിരുവനന്തപുരമാണ് മുന്നിൽ. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയെത്തിയത് അമ്പതിനായിരത്തിലധികം പേരാണ്.
പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഇന്നലെ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ല.

NO COMMENTS