ദുരന്ത സ്മാരകമായി ഗ്രെൻഫെൽ ടവർ

0
20
Londonfire

ദുരന്ത സ്മാരകമായി ഗ്രെൻഫെൽ ടവർ
ലണ്ടനിലെ ലൻകാസ്റ്ററിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ അഗ്നി ബാധയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ തിട്ടപ്പെടുത്താനായില്ല. 17 പേരാണ് മരിച്ചതെന്ന ഔദ്യോഗിക സ്ഥിരീകരണം വന്നെങ്കിലും കൃത്യമായ വിവരം ലഭിക്കാൻ ആഴ്ച കളെടുക്കുമെന്ന് ലണ്ടൻ അഗ്നി ശമന സേന വിഭാഗം അറിയിച്ചു. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 68 പേരിൽ 18 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

1974ൽ പണിത കെട്ടിടത്തിന് സുരക്ഷ ഭീഷണിയുണ്ടെന്നു കാണിച്ച് നൽകിയ പരാതി അധികൃതർ നിരന്ത രം അവഗണിച്ചതാണ് ദുരന്തത്തിന് കാരണമെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. അഗ്നി മുന്നറിയിപ്പ്, ശമന സംവിധാനങ്ങൾ എന്നിവ കെട്ടിടത്തിലുണ്ടായിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്
അറുന്നൂറോളം പേരാണ് ഇവിടെ താമസിച്ചിരുന്നത്. കാണാതായവരുടെ എണ്ണവും തിട്ടപ്പെടുത്തിയിട്ടില്ല. 2016 ൽ കെട്ടിടം നവീകരിച്ചപ്പോൾ ഉപയോഗിച്ച പ്ലാസ്റ്റിക്ക് അടങ്ങിയ പദാർത്ഥമാണ് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചതന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് സംഭവസ്ഥലം സന്ദർശിച്ചു. സമഗ്രമായ അന്വേഷണം നടത്തുമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടികളുണ്ടാവുമെന്നും അവസാന മൃതദേഹം കണ്ടെടുത്താലുടൻ സംഭവത്തിൽ അന്വേഷണം ഉണ്ടാകുമെന്ന് തെരേസ മെയ് പറഞ്ഞു.

Londonfire

NO COMMENTS