പ്രമേഹ ബാധിത കുട്ടികൾക്കായി സർക്കാറിന്റെ ‘മിഠായി’

insulin

ജു​വ​നൈ​ൽ പ്ര​മേ​ഹം ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കും സ​മ​ഗ്ര പ​രി​ര​ക്ഷ ന​ൽ​കു​ന്ന സാ​മൂ​ഹി​ക സു​ര​ക്ഷ മി​ഷ​ൻ പ​ദ്ധ​തി ‘മി​ഠാ​യി’ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ്ര​ഖ്യാ​പി​ച്ചു. രോ​ഗം ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്ക് ഗ്ലൈ​ക്കോ മീ​റ്റ​റും ഇ​ൻ​സു​ലി​ൻ പ​മ്പും ന​ൽ​കി ആ​ധു​നി​ക രീ​തി​യി​ലു​ള്ള പ്ര​മേ​ഹ ചി​കി​ത്സ ന​ൽ​കാ​നാ​ണ് പ​ദ്ധ​തി​യി​ലക്ഷ്യമിടുന്നത്.പ​ദ്ധ​തി​ക്ക്​ ഈ ​വ​ർ​ഷം ര​ണ്ടു​കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ, സി.​എ​സ്.​ആ​ർ ഫ​ണ്ടി​ൽ​നി​ന്ന്​ ഒ​രു കോ​ടി രൂ​പ ല​ഭി​ക്കും.

18 വ​യ​സ്സി​ന് താ​ഴെ​യു​ള്ള  കേ​ര​ള​ത്തി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ ര​ണ്ടു​ല​ക്ഷ​ത്തി​ൽ താ​ഴെ കു​ടും​ബ വ​രു​മാ​ന​മു​ള്ള രോ​ഗി​ക​ളാ​യ കു​ട്ടി​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ പ​രി​ധി​യി​ൽ വ​രു​ക. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത 150 കു​ട്ടി​ക​ൾ​ക്കു​പു​റ​മെ 150 കു​ട്ടി​ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി 300 പേ​ർ​ക്ക്​ സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കാ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​​െൻറ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി​ക​ളി​ൽ തു​ട​ങ്ങു​ന്ന ഡ​യ​ബ​റ്റി​സ് സ​െൻറ​റു​ക​ളി​ൽ ഒ​രു എം.​എ​സ്​​സി ന​ഴ്സി​​െൻറ​യും ഡ​യ​റ്റീ​ഷ​​െൻറ​യും സേ​വ​നം ല​ഭ്യ​മാ​ക്കും. രോ​ഗ​ബാ​ധി​ത​രാ​യ കൂ​ടു​ത​ൽ കു​ട്ടി​ക​ൾ എ​ത്തി​യാ​ൽ അ​വ​രെ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ടൈ​പ് വ​ൺ ഡ​യ​ബ​റ്റി​സ് സ​െൻറ​ർ, കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കും ഒ​രു ഡി.​എം മാ​നേ​ജ്മ​െൻറ്, സം​സ്ഥാ​ന​ത​ല​ത്തി​ൽ പ്രോ​ജ​ക്ട് സ​പോ​ർ​ട്ട് സ്ഥാ​പി​ക്ക​ൽ എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്. മാ​താ​പി​താ​ക്ക​ൾ​ക്കു​ള്ള പ​രി​ശീ​ല​ന​വും പ​രി​പാ​ടി​യി​ലു​ണ്ട്. മ​ധു​രം ക​ഴി​ക്കാ​നാ​വാ​ത്ത കു​ഞ്ഞു​ങ്ങ​ളെ സാ​ധാ​ര​ണ കു​ട്ടി​ക​ളു​ടെ അ​വ​സ്ഥ​യി​ലെ​ത്തി​ക്കു​ക​യാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews