കാലാവർഷം തലതിരിഞ്ഞെന്ന് നിരീക്ഷണ കേന്ദ്രം

monsoon

കാലവർഷം കഴിഞ്ഞ കാലങ്ങളിൽനിന്ന് വ്യത്യസ്തമായാണ് പെയ്യുന്നതെന്നാണ് നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. സാധാരണയിലും വൈകിമാത്രമേ ഇന്ത്യയുടെ മധ്യഭാഗത്ത് കാലവർഷം ഇത്തവണ പെയ്യുകയുള്ളൂവെന്നാണ് വ്യക്തമാക്കുന്നത്. ദക്ഷിണേന്ത്യയിൽനിന്ന് മധ്യ ഇന്ത്യയിലും അവിടെ നിന്ന് ഉത്തരേന്ത്യയിലേക്കുമാണ് കാലവർഷം പെയ്‌തെത്താറുള്ളത്.

എന്നാൽ ഇത്തവണ കാലാവർഷം മധ്യ ഇന്ത്യയിൽ തങ്ങാതെ ഉത്തരേന്ത്യയിലേക്ക് കട
ക്കും. ഇത് മധ്യ ഇന്ത്യയിൽ മഴ കുറയാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.
ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ ജൂൺ 23 ഓടെ മഴയെത്തുമെന്നാണ് കരുതുന്നത്. മധ്യയിന്ത്യയിലെ മഴക്കുറവിന് കാരണം ആന്റി സൈക്ലോൺ പ്രതിഭാസമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

NO COMMENTS